Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ നമസ്ക്കാര സമയത്ത് കടകൾ അടച്ചിടുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം

സൗദി മന്ത്രി സഭയുടെ തീരുമാന പ്രകാരം വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചതോടെ നമസ്ക്കാര സമയത്ത് കടകൾ അടച്ചിടുന്ന വിഷയത്തിൽ അധികൃതർ വിശദീകരണം നൽകി.

കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനു ലഭിച്ച അനുമതിയിൽ നമസ്ക്കാര സമയത്ത് തുറക്കാനുള്ള അനുമതി ഉൾപ്പെടില്ലെന്ന് സൗദി മുനിസ്പ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഖാലിദ് അദ്ദുഗൈഥ്വർ ആണു അറിയിച്ചത്.

കടകൾ നമസ്ക്കാര സമയത്ത് അടച്ചിടുക എന്നത് നേരത്തെ കൈക്കൊണ്ട മറ്റൊരു വ്യവസ്ഥയാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും ഖാലിദ് അദ്ദുഗൈഥ്വർ വ്യക്തമാക്കി.

സൗദിയിൽ കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ നമസ്ക്കാര സമയത്തും തുറന്ന് പ്രവർത്തിക്കാനു അനുവാദമുണ്ടാകുമെന്ന് പ്രമുഖ സൗദി ചാനലിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ വന്ന തെറ്റായ പരാമർശമാണു നമസ്ക്കാര സമയത്ത് കടകൾ തുറക്കുമോ എന്ന ചർച്ച ഉയരാൻ കാരണം.

വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാനുള്ള മന്ത്രി സഭാ തീരുമാനം സൗദി അറേബ്യയുടെ വാണിജ്യ മേഖലക്ക് വലിയ ഉണർവ്വ് നൽകുന്നതോടൊപ്പം ധാരാളം സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും തീർച്ചയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്