Monday, April 21, 2025
Top Stories

ഉറക്കത്തിനിടെ സൗദിയിൽ മലയാളി യുവാവ് മരണപ്പെട്ടു

ദമ്മാം: സൗദിയിലെ അൽ ഹസയിൽ 42 കാരനായ മലയാളി യുവാവിനെ ഉറക്കത്തിനിടെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം.ആർ.എസ് ഹൗസിൽ ശിഹാബുദ്ദീനാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശിഹാബ് ഇന്ന് രാവിലെ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ കൂടെയുള്ള സുഹൃത്ത് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരണപ്പെട്ടതായി കണ്ടെത്തിയത്.

5 വര്ഷം മുൻപാണ് ശിഹാബുദ്ധീൻ സൗദിയിലെത്തിയത്. നേരത്തെയും സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബുദ്ദീൻ എക്സിറ്റിൽ പോയി 6 വർഷത്തെ ഇടവേളക്ക് ശേഷം രണ്ടാമതും സൗദിയിൽ തിരിച്ചെത്തുകയായിരുന്നു.

അൽഹാസയിൽ നിലവിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ എട്ട് മാസം മുൻപാണ് ശിഹാബുദ്ധീൻ ജോലിയിൽ പ്രവേശിച്ചത്. വാൻ സെയിൽസ്മാനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.

മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണു ശിഹാബുദ്ദീന്റെ കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa