തീർത്ഥാടകർക്കായുള്ള 6 വാട്ടർ പ്രൊജക്റ്റുകൾ മക്ക ഗവർണ്ണർ ഉദ്ഘാടനം ചെയ്തു
തീർത്ഥാടകരെ സേവിക്കാനായി സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ മേൽ നോട്ടത്തിലുള്ള 6 വാട്ടർ പ്രൊജക്റ്റുകൾ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
3.1 ബില്ല്യൻ റിയാലിലധികം മുടക്ക് മുതൽ വരുന്നതാണു പ്രൊജക്റ്റുകൾ. വരും കാലങ്ങളിൽ സൗദിയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്നതിനാൽ പുതിയ വാട്ടർ പ്രൊജക്റ്റിനു പ്രസക്തി ഏറെയാണു.
വിഷൻ 2030 പദ്ധതി പ്രകാരം 2030 ആകുംബോഴേക്കും ഒരു സീസണിൽ മാത്രം 3 കോടി തീർത്ഥാടകരെ സൗദിയിലെത്തിക്കുകയാണു സൗദി അധികൃതരുടെ ലക്ഷ്യം.
875 മില്ല്യൻ റിയാൽ മുടക്കിൽ ശുദ്ധീകരിച്ച കടൽ ജലം ശുഐബ പ്ളാൻ്റിൽ നിന്നും മക്കയിലേക്ക് എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ അടക്കമുള്ള പദ്ധതികൾ ഗവർണ്ണർ ഉദ്ഘാടനം ചെയ്തതിൽ ഉൾപ്പെടും.
അതേ സമയം സ്വദേശങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന മക്ക റൂട്ട് പദ്ധതിയിൽ മാത്രം 74,025 തീർത്ഥാടകർ ഇത് വരെ സൗദിയിലെത്തിച്ചേർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa