സൗദിയിൽ ശക്തമായ കാറ്റിൽ നിരവധി നാശ നഷ്ടങ്ങൾ
സൗദിയിലെ യാംബുവിൽ ഇന്നുണ്ടായ ശക്തമായ കാറ്റിൽ നിരവധി നാശ നഷ്ടങ്ങൾ സംഭവിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് ആഞ്ഞ് വീശിയതെന്നാണു റിപ്പോർട്ട്. കാറ്റ് മൂലം വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് പൊടിക്കാറ്റും മഴയും ഇടി മിന്നലും അടക്കമുള്ള വിവിധ തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ ഉണ്ടായിരുന്നു.
വടക്കൻ കാറ്റിൻ്റെ പ്രതിഫലനം സൗദിയുടെ വിവിധ ഭാഗങ്ങളെ ഇന്ന് സാരമായി ബാധിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥർ വെളിപ്പെടുത്തി. പല ഭാഗത്തും ഇപ്പോഴും പൊടിക്കാറ്റ് തുടരുകയാണു.
അതേ സമയം അസീർ, ജിസാൻ, അൽബാഹ, മക്ക പ്രവിശ്യയിലെയും മദീന പ്രവിശ്യയിലെയും ചില ഭാഗങ്ങളിൽ മഴയും തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa