Sunday, November 24, 2024
Saudi ArabiaTop StoriesWorld

സൗദിയിൽ അമേരിക്കൻ സൈനിക താവളത്തിന് രാജാവിൻ്റെ അനുമതി ; ആകാംക്ഷയോടെ ലോകം

സൗദിയിൽ അമേരിക്കൻ സൈനിക താവളത്തിനു സല്മാൻ രാജാവ് അനുമതി നൽകി. മേഖലയിലെ ഭീഷണികളെ നേരിടുന്നതിനും സുരക്ഷ മുൻ നിർത്തിയുമാണു സൈനിക താവളത്തിനു അനുമതി നൽകിയത്.

അതേ സമയം ഇറാനുമായുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഫൈറ്റർ എയർ ക്രാഫ്റ്റുകളും ഡിഫൻസ് മിസൈലുകളുമടക്കമുള്ള 500 അംഗ സൈന്യത്തെ അമേരിക്ക 1990 ൽ അമേരിക്കൻ ഹബ് ആയിരുന്ന സൈനിക താവളത്തിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏതാനും സൈനികരും പാട്രിയോട്ട് മിസൈൽ സിസ്റ്റവും നിലവിൽ പ്രിൻസ് സുൽത്താൻ എയർ ബേസിൽ എത്തിച്ചേർന്നിട്ടുണ്ട്.

ബാക്കിയുള്ള അഡീഷണൽ ട്രൂപ്പും സൈനിക വിമാനങ്ങളും എത്തുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ സതേൺ റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ അഡീഷണൽ യു എസ് സൈന്യം എത്തുന്നതോടെ മേഖലയിലെ സ്ഥിതിഗതികൾ എന്താകുമെന്ന ആകാംക്ഷയിലാണു ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്