ഒമാനിൽ നിന്ന് മടങ്ങുന്നവരുടെ എണ്ണം കൂടുന്നു;87 പ്രഫഷനുകളിലേക്ക് വിസാ വിലക്ക് നീട്ടി
മസ്ക്കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിലെ 87 പ്രഫഷനുകളിലേക്ക് വിദേശികൾക്കുള്ള വിസാ വിലക്ക് നടപ്പാക്കിയ നടപടി 6 മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹ്യൂമൻ റിസോഴ്സ് മന്ത്രി ശൈഖ് അബ്ദുല്ല നാസർ അൽ ബക് രി ഉത്തരവിറക്കി.
ഒമാനികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു 87 പ്രഫഷനുകളിലേക്കുള്ള വിസകൾ ഇഷ്യു ചെയ്യുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നത്.
പ്രസ്തുത പ്രഫഷനുകളിൽ വിലക്കേർപ്പെടുത്തുന്നത് വഴി 25000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയായിരുന്നു ഒമാൻ അധികൃതരുടെ ലക്ഷ്യം. 2018 തുടക്കം മുതലായിരുന്നു വിസാ വിലക്ക് നിയമം ആദ്യമായി പ്രാബല്യത്തിൽ വന്നത്.
ഐടി, മീഡിയ, സെയിൽസ് ആൻ്റ് മാർക്കറ്റിംഗ്, ഫിനാൻസ്, എച്ച് ആർ, അഡ്മിൻ, ആർകിടെക്റ്റ്, തുടങ്ങിയ പ്രഫഷനുകളെല്ലാം വിസാ വിലക്കിൽ ഉൾപ്പെടും.
വിസാ വിലക്ക് നിരവധി മലയാളികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു വർഷത്തിനിടെ മാത്രം 65000 ത്തിൽ പരം വിദേശികൾക്ക് ഒമാനിൽ നിന്ന് മടങ്ങേണ്ടി വന്നിട്ടുണ്ടെന്നാണൂ കണക്കുകൾ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa