സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചനം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ജിസാനിലെ ഉയർന്ന ഏരിയകളും അസീറിലും അൽബാഹയിലും മക്ക പ്രവിശ്യയിലുമെല്ലാം ഇടിയും മഴയും അനുഭവപ്പെടും. വിശുദ്ധ മക്കയിലും മഴ ലഭിക്കുമെന്നാണു പ്രവചനത്തിൽ പറയുന്നത്. അതേ സമയം ഈ പ്രദേശങ്ങളിൽ മഴക്ക് മുമ്പായി പൊടിക്കാറ്റും അനുഭവപ്പെട്ടേക്കും.
ഗൾഫിലെ വിവിധ ഭാഗങ്ങളിൽ ഈ വരും ദിനങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ ചില കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു .
ഈത്തപ്പഴ വിളവിനെ സഹായിക്കുന്ന ചൂട് കാറ്റ് ഗൾഫ് രാജ്യങ്ങളിൽ ആഗസ്ത് മാസം 10 ആം തീയതി വരെ അനുഭവപ്പെടുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് ഹുസൈനി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.
ഭൂമിയുടെ അന്തർ ഭാഗങ്ങളെ വരെ ചൂട് കാറ്റ് ബാധിക്കുമെന്നതിനാൽ ഇഴ ജന്തുക്കളെയും പാമ്പുകളെയുമെല്ലാം സൂക്ഷിക്കണമെന്നും അദ്ദേഹത്തിന്റെ മുന്നറിയിപ്പിൽ ഓർമ്മപ്പെടുത്തിയിരുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa