Sunday, November 24, 2024
Riyadh

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അഞ്ചു പേര്‍ക്ക് ചികിത്സാ ധനസഹായം കൈമാറി.

റിയാദ്: സഹജീവികളുടെ കണ്ണീരൊപ്പുവാന്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനം നടത്തുന്ന സൗദി റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ മൈത്രി ചികിത്സാ ധനസഹായം കൈമാറി. കരുനാഗപ്പള്ളി ഷാലിമാര്‍ ഹാളില്‍ നടന്നചടങ്ങില്‍ അഞ്ച് രോഗികളുടെ ആശ്രിതര്‍ക്കാണ്ചികിത്സാ സഹായം കൈമാറിയത്.

മൈത്രി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ മഹാത്മയുടെ അധ്യക്ഷതയില്‍ എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . മൈത്രിസെക്രട്ടറി ജനറല്‍ എം. ബാലുക്കുട്ടന്‍ ആമുഖ പ്രസംഗം നടത്തി. മൈത്രി എഡ്യൂക്കേഷന്‍ കമ്മററി ചെയര്‍മാന്‍ ഷംനാദ് കരുനാഗപ്പള്ളിസ്വാഗതം പറഞ്ഞു.

ജീവകാരുണ്യരംഗത്ത് പ്രവാസി മലയാളികൂടെ സംഭാവന മികച്ചതാണെന്നും മൈത്രിയുടെ പ്രവര്‍ത്തങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എം.എല്‍.എ ആര്‍. രമചന്ദ്രന്‍ പറഞ്ഞു.

ആദരിക്കപ്പെടേണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മൈത്രി നടത്തുന്നതെന്നു ചടങ്ങില്‍ സംസാരിച്ച കരുനാഗപ്പള്ളി മുന്‍ നഗരസഭാചെയര്‍മാന്‍ എം. അന്‍സാര്‍ അഭിപ്രായപ്പെട്ടു.

തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സി.ആര്‍ മഹേഷ്, കരുനാഗപ്പള്ളി മുന്‍ നഗരസഭ ചെയര്‍മാന്‍ എം.അന്‍സാര്‍, ആര്‍. രാജശേഖരന്‍, മൈത്രി സ്ഥാപക പ്രസിഡന്റ് നൗഷാദ് മാരാരിത്തോട്ടം, സജി കായംകുളം, റാഫി കൊയിലാണ്ടി, അബുദുല്‍ റഷീദ്, സലാഹ്അമ്പുവിള, കെ.എം നൗഷാദ് , ജലാല്‍ മൈനാഗപ്പള്ളി, മുനമ്പത്ത് വഹാബ്, ഇസ്മായില്‍ വാലേത്ത് ഹസ്സന്‍ കുഞ്ഞ്, മുനീര്‍ കരുണ(ദുബായ്), താഹ വിളയില്‍, മുരളി മണപ്പള്ളി, ബാബു കല്ലേലിഭാഗം, മുനമ്പത്ത് ഗഫൂര്‍, മജീദ് മാരാരിത്തോട്ടം, സലിം മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഫസിലുദ്ദീന്‍ ചടങ്ങിന് നന്ദി പറഞ്ഞു. സാദിക്ക്, ഷംസുദ്ദീന്‍, നാസ്സര്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa