Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിലെ ന്യൂ ഡെൽഹി സ്ട്രീറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ

ജിദ്ദ : സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിലെ ന്യു ഡെൽഹി സ്ട്രീറ്റിനെക്കുറിച്ച് ഒരു പക്ഷേ പലരും അറിഞ്ഞിരിക്കാൻ സാധ്യതയില്ല. ജിദ്ദയിലെ അൽ ബഗ്ദാദിയ ശർഖിയ ഡിസ്റ്റ്രിക്കിലാണു പഴയ കാലത്തെ ഓർമ്മിപ്പിച്ച് കൊണ്ട് ന്യൂഡെൽഹി സ്ട്രീറ്റ് (285) എന്ന സൈൻ ബോഡ് നില നിൽക്കുന്നത്.

മദീന റോഡിനടുത്തുള്ള തലാൽ ഇൻ്റർനാഷണൽ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ തെരുവിനു ഗതകാല സ്മരണകൾ ഒരുപാടു അയവിറക്കാനുണ്ട്. പ്രവാസികൾ സൗദിയിലേക്ക് കുടിയേറിത്തുടങ്ങിയ ആ കാലത്ത് ഇന്ത്യൻ എംബസി നില നിന്നിരുന്നത് ഈ തെരുവിലായിരുന്നു എന്നതാണു ഈ തെരുവിൻ്റെ പ്രാധാന്യം.

മുംബ് ഇന്ത്യൻ എംബസി സ്കൂളും പ്രവർത്തിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന എംബസി കെട്ടിടത്തിനു സമീപത്തായിരുന്നു എന്നതാണു ചരിത്രം. ​ഡൽ​ഹി​യി​ലെ പ​ച്ച​പ്പ് പോ​ലെ ഇ​രു​വ​ശ​വും ആ​ര്യ​വേ​പ്പ് മ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം​കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ജി​ദ്ദ​യി​ലെ ന്യൂ​ഡ​ൽ​ഹി സ്ട്രീറ്റും.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

പിൽക്കാലത്ത് എംബസികളെല്ലാം റിയാദിലേക്ക് മാറിയ സമയത്ത് സ്വാഭാവികമായും ഇന്ത്യൻ എംബസിയും റിയാദിലേക്ക് മാറി. അന്നത്തെ ജിദ്ദയിലെ എംബസികളെല്ലാം പിന്നീട് കോൺസുലേറ്റുകളായി പ്രവർത്തിക്കുകയായിരുന്നു.

റിയാദ് ഇന്ത്യൻ എംബസി

സൗദി അധികൃതർ നാമകരണം ചെയ്ത ന്യൂഡെൽഹി സ്ട്രീറ്റ് എന്ന സൈൻ ബോഡ് ഇന്ത്യാ സൗദി ബന്ധത്തിൻ്റെ ആഴം വെളിപ്പെടുത്തിക്കൊണ്ട് ഇപ്പോഴും ഓരോ ഇന്ത്യക്കാരനും അഭിമാനമായി ജിദ്ദ നഗരത്തിൽ നില നിൽക്കുന്നു. (വാർത്തക്ക് കടപ്പാട്: സമദ് ചോലക്കൽ)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്