ചത്ത ഒട്ടകങ്ങളുടെയും ആടുകളുടെയും ഇറച്ചി വില്പന നടത്തിയ വിദേശികളെ നാടു കടത്താൻ ഉത്തരവ്
ചത്ത ഒട്ടകങ്ങളുടെയും ആടുകളുടെയും ഇറച്ചി വില്പന നടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ നാടു കടത്താൻ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉത്തരവിട്ടു.
രണ്ട് വിദേശികൾക്കും നിയമാനുസരണമുള്ള ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകിയതിനു ശേഷം നാടു കടത്താനാണു ഉത്തരവ്.
ഇറച്ചി വിൽക്കാൻ ശ്രമിച്ചത് അധികൃതരെ അറിയിച്ച വ്യക്തിയെ ആദരിക്കാനും ഗവർണ്ണർ ആവശ്യപ്പെട്ടിട്ടുണ്ട്.
മക്കയിലേക്കുള്ള വഴിയിൽ ശുമൈസിക്കടുത്ത് വെച്ചായിരുന്നു ചത്ത മൃഗങ്ങളുടെ മാംസങ്ങൾ വില്പന നടത്താനുള്ള നീക്കം പിടിക്കപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa