ഹറമൈൻ ട്രെയിൻ സർവീസുകൾ നിർത്തി വെച്ചു
ജിദ്ദയിലെ റെയിൽവേ സ്റ്റേഷനിലെ വൻ തീപ്പിടിത്തത്തെത്തുടർന്ന് ഹറമൈൻ ട്രെയിൻ സർവീസ് നിർത്തി വെച്ചു.
ഹറമൈൻ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൌണ്ടിലാണ് ട്രെയിൻ സർവീസ് നിർത്തി വെക്കുന്നതായി അറിയിച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെയിൻ സർവീസ് നിർത്തി വെക്കുന്നതായാണ് അറിയിപ്പിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് 920004433 എന്ന നമ്പറിൽ ബന്ധപ്പെടണം.
നിലവിലെ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന് സമീപം ഹറമൈൻ എക്സ്പ്രസ് വേ വഴി സഞ്ചരിക്കാനുദ്ദേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മറ്റു വഴികളിൽ തിരിച്ചു വിടണമെന്ന് ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു .
അതേ സമയം റെയിൽവേ സ്റ്റേഷൻ തീപ്പിടിത്ത ത്തിൽ പെട്ട് 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ അടക്കമുള്ള വിവിധ സൗകര്യങ്ങൽ ആളുകളെ രക്ഷിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചക്കായിരുന്നു ജിദ്ദ സുലൈമാനിയ ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം ഉണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa