സൗദിയിൽ മറ്റുള്ളവർക്ക് തടസ്സമാകുന്ന നിലയിൽ വേഗത കുറച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
മറ്റുള്ളവർക്ക് തടസ്സമാകുന്ന രീതിയിൽ പ്രധാന റോഡുകളിൽ വേഗത കുറച്ച് വാഹനങ്ങളോടിക്കുന്നവർക്ക് സൗദി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
വാഹനം ഓടിക്കുന്നതിനിടയിൽ മറ്റുള്ള ഡ്രൈവർമാർക്ക് തടസ്സമുണ്ടാക്കുന്ന വിവിധ പ്രവർത്തനങ്ങൾ സൂചിപ്പിച്ചാണ് അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
മറ്റുള്ള ഡ്രൈവർമാരുമായി സംസാരിക്കാനായി വാഹനം വേഗത കുറക്കുക, പോകേണ്ട സ്ഥലത്തെക്കുറിച്ച് അവ്യക്തതയുണ്ടാകുമ്പോൾ വേഗത കുറക്കുക, വഴിയിൽ അപകടം ഉണ്ടായാൽ ദൃശ്യം കാണാനായി വാഹനം നിർത്തുക തുടങ്ങിയ പ്രവർത്തികൾ ഒഴിവാക്കണമെന്നാണ് മുറൂർ ആവശ്യപ്പെട്ടിട്ടുള്ളത്.
നിശ്ചിത പരിധിയിലും കുറഞ്ഞ വേഗതയിൽ വാഹനമോടിച്ച് മറ്റുള്ള വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ഈടാക്കും.
വേഗത കുറച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു എന്ന പേരിലായിരിക്കും പിഴ ഈടാക്കുക. 100 മുതൽ 150 റിയാൽ വരെയായിരിക്കും പിഴ സംഖ്യ.
വാഹനാപകടങ്ങളുണ്ടാകുമ്പോൾ തടിച്ച് കൂടി കാഴ്‌ചക്കാരായി നോക്കി നിന്ന് ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രവണതക്കെതിരെയും നേരത്തെ ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa