Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ജുമുഅ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞു വീണു മരണപ്പെട്ടു.

ജിദ്ധ: സൗദിയിൽ ജുമുഅ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞു വീണു മരണപ്പെട്ടു. കരുവാരകുണ്ട് പുൽവെട്ട സ്വദേശി ബാപ്പു എന്ന് വിളിക്കുന്ന ചെമ്മൻകുഴിയിൽ മുഹമ്മദലിയാണ് ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടത്.

ജിദ്ദയിലെ മലയാളികളുടെ സംഗമകേന്ദ്രമായ ഷറഫിയയിലെ ജാംജൂം മസ്ജിദിൽ വെച്ച് ജുമുഅ നമസ്കാരത്തിലെ രണ്ടാം റകഅത്തിൽ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ഷറഫിയയിൽ നിന്നും കുറച്ചകലെ അൽഖുംറയിൽ താമസിച്ചിരുന്ന മുഹമ്മദലി, ചെറിയ നെഞ്ചുവേദനയെത്തുടർന്ന് ഡോക്ടറെ കാണാം എന്ന ഉദ്ദേശത്തിലാണ് ഷറഫിയയിലേക്ക് വന്നത്. ജുമുഅ നമസ്കാരത്തിന് ശേഷം ഹോസ്പിറ്റലിൽ പോവാനിരിക്കുകയായിരുന്നു.

29 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ശാദി പ്ലാസ്റ്റിക് ഫാക്ടറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാലര മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതനായ ആലിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്.

മരണവിവരം അറിഞ്ഞ് നജ്‌റാനിലുള്ള ഭാര്യ സഹോദരൻ മുസ്തഫയും, കുൻഫുദയിലുള്ള സഹോദരി ഭർത്താവ് അബൂബക്കറും ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്.

അടുത്ത മാസം ഭാര്യ വിസിറ്റിംഗ് വിസയിലും, മകൻ പുതിയ വിസയിലും ജിദ്ദയിലേക്ക് വരാനിരിക്കെയായിരുന്നു മുഹമ്മദലിയുടെ മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജിദ്ദ കെ എം സി സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.

ഭാര്യ: ബസരി, മക്കൾ: ഫൈറൂസ, ഫാസിൽ, മരുമകൻ: മുഹമ്മദലി(ജിദ്ദ). സഹോദരങ്ങൾ: നൗഫൽ, റിയാസ്, നാസർ (മൂവരും ജിദ്ദ) സഫിയ, ഹാജറുമ്മ.

മഹ്ജർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേശം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q