പുട്ടിൻ റിയാദിലെത്തി; 20 മേഖലകളിൽ സൗദി-റഷ്യ കരാർ
റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുട്ടിൻ ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തി. റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും മറ്റു ഒഫീഷ്യലുകളും ചേർന്നായിരുന്നു റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിലെത്തിയ പുട്ടിനെ ഔദ്യോഗികമായി സ്വീകരിച്ചത്.
യമാമ കൊട്ടാരത്തിലെത്തിയ പുട്ടിനെ സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ചേർന്ന് സ്വീകരിച്ചു.
12 വർഷത്തിനു ശേഷമാണു പുട്ടിൻ റിയാദിലെത്തിയിരിക്കുന്നത്. നേരത്തെ 2007 ലായിരുന്നു ഇതിനു മുംബ് പുട്ടിൻ്റെ ഔദ്യോഗിക സൗദി സന്ദർശനം.
സല്മാൻ രാജാവിൻ്റെയും പുട്ടിൻ്റെയും സാന്നിദ്ധ്യത്തിൽ സൗദിയും റഷ്യയും തമ്മിൽ 20 വ്യത്യസ്ത മേഖലകളിൽ കരാർ ഒപ്പ് വെച്ചു.
പെട്രോളിയം , കാർബോ ഹൈഡ്രേറ്റ്, കൃഷി, വ്യവസായം തുടങ്ങി വ്യത്യസ്ത മേഖലകളിൽ സൗദിയും റഷ്യയും തമ്മിൽ വിവിധ രീതികളിൽ സഹകരണ ചർച്ചകൾ നടക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
റാഷ്യൻ പ്രസിഡൻ്റിനെ അനുഗമിച്ച സംഘത്തിൽ ചെച്നിയൻ പ്രസിഡൻ്റ് റമളാൻ ഖാദറോവ് അടക്കമുള്ള ഉന്നതർ ഉൾപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa