Tuesday, April 22, 2025
Top StoriesU A E

യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യൻ നഴ്‌സുമാരുടെ ജോലി അനിശ്ചിതത്വത്തിൽ

അബുദാബി: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാർക്ക് ജോലി നഷ്ടമാകുന്ന അവസ്ഥ. ഇതുവരെ വിവിധ ആശുപത്രികളിൽ നിന്നായി 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായി.

നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‍ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെ നഴ്സിങില്‍ ഡിപ്ലോമ നേടിയ നഴ്സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. ഇവരിൽ കൂടുതലും മലയാളികളായ നഴ്സുമാരാണ്.

കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa