സൗദി മന്ത്രി സഭയിൽ സുപ്രധാന മാറ്റങ്ങൾ
സൗദി മന്ത്രി സഭയിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിറക്കി.

സൗദി വിദേശകാര്യ മന്ത്രിയായിരുന്ന ഇബ്രാഹിം അൽ അസ്സാഫിനെ പദിവിയിൽ നിന്ന് നീക്കം ചെയ്ത് പകരം ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ വിദേശകാര്യമന്ത്രിയായി നിയമിച്ചതാണു പ്രധാനപ്പെട്ട ഒരു ഉത്തരവ്.

സൗദി ഗതാഗത മന്ത്രിയായിരുന്ന ഡോ: നബീൽ അൽ ആമൂദിയെ പദവിയിൽ നിന്ന് ഒഴിവാക്കി പകരം എഞ്ചിനീയർ സ്വാലിഹ് ബിൻ നാസർ അൽ ജാസിറിനെ നിയമിച്ചതാണു മറ്റൊരു സുപ്രധാന ഉത്തരവ്. അതേ സമയം വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഇബ്രാഹീം അസ്സാഫിനെ കാബിനറ്റിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് മിനിസ്റ്റർ ആയി നിയമിച്ചിട്ടുണ്ട്.

ഡോ: അസ്സാം അൽ വഖീതിനെ നാഷണൽ ഇൻഫർമേഷൻ സെൻ്റർ ഡയറക്ടർ ആയും അബ്ദുല്ല അൽ ഗാമിദിയെ സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി പ്രസിഡൻ്റ് ആയും നിയമിച്ചു.

താരിഖ് അൽ ശദായിയെ നാഷണൽ ഡാറ്റ മാനേജ്മെൻ്റ് ഓഫീസ് പ്രസിഡൻ്റ് ആയി നിയമിച്ചപ്പോൾ സാലിഹ് അൽ ഉതൈമിനെ സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി പ്രസിഡൻ്റിൻ്റെ അസിസ്റ്റൻ്റ് ആയും നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa