സൗദിയിൽ ഐസ് മഴ പെയ്യും
സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഐസ് മഴ പെയ്യുമെന്ന് പ്രവചനം.
കാലാവസ്ഥ നിരീക്ഷകൻ അൽ ഹുസൈനിയാണ് ഐസ് മഴ പെയ്യുമെന്ന് പ്രവചിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നോർത്തേൺ റിയാദ്, നോർത്തേൺ ബോഡർ, അസീർ, ജിസാൻ, കിഴക്കൻ പ്രാവിശ്യ തുടങ്ങിയ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ ഐസ് മഴ പെയ്യുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച മുതൽ മദ്ധ്യ – കിഴക്കൻ മേഖലകളിൽ താപ നില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകനായ മുസനദും പ്രവചിച്ചിട്ടുണ്ട്.
ഹായിലിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വലിയ രീതിയിൽ ഐസ് മഴ പെയ്‌ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
അതേ സമയം ജിസാൻ, അസീർ തുടങ്ങിയ മേഖകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.
ശക്തമായ കാറ്റും മഴയും ജിസാനിലെയും അസിറിലെയും ഉയർന്ന പ്രദശങ്ങളിൽ അനുഭവപ്പെട്ടേക്കുമെന്നാണ് പ്രവചനത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഹഫർ ബാത്തിനിൽ ശക്തമായ കാറ്റ് വീശിയത് വാർത്തയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa