സൗദി യു എ ഇ സംയുക്ത വിസ; ഗൾഫിലേക്ക് വിദേശികൾ ഒഴുകും
സൗദിയിലും യു എ ഇയിലും സംയുക്തമായി ഉപയോഗിക്കാൻ സാധിക്കുന്ന വിസിറ്റിംഗ് വിസ അടുത്ത് തന്നെ പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വർദ്ധിക്കുമെന്ന് വിലയിരുത്തൽ.
സൗദിയിലെത്തിയാൽ യു എ ഇയിലേക്കും യു എ ഇയിലെത്തിയാൽ സൗദിയിലേക്കും അതേ വിസയിൽ യാത്ര ചെയ്യാൻ അനുമതിയുള്ളതായിരിക്കും വിസ.
സഞ്ചാരികൾക്ക് എന്നതിലുപരി തൊഴിലന്വേഷകർക്കും ഈ വിസകൾ ഏറെ പ്രയോജനപ്പെട്ടേക്കുമെന്നത് തീർച്ചയാണ്. .
നിലവിൽ യു എ ഇയിലേക്കും സൗദിയിലേക്കും ചെറിയ തുകക്ക് വിസിറ്റിംഗ് വിസകൾ ലഭ്യമാണെന്നിരിക്കെ ഏതെങ്കിലും ഒരു രാജ്യത്തേക്ക് എത്താനായാൽ തന്നെ അത് രണ്ടാമത്തെ രാജ്യം കൂടി സന്ദർശിക്കാൻ സന്ദർശകരെ പ്രേരിപ്പിക്കും.
ആഗോള ടൂറിസം ഹബ്ബുകളിലേക്ക് ശക്തമായി കടന്ന് വന്ന സൗദി അറേബ്യക്കും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ യു എ ഇക്കും ഈ സംയുക്ത വിസ വഴി വൻ സാംബത്തിക നേട്ടമാണു ഉണ്ടാകാൻ പോകുന്നത്.
ഓൺ അറൈവൽ ടൂറിസ്റ്റ് വിസ സംവിധാനം നിലവിൽ വന്ന് ഒരു മാസമായപ്പോഴേക്കും 30,000 ത്തിനടുത്ത് വിദേശികളാണു രാജ്യത്ത് എത്തിയത് എന്നത് ടൂറിസം ഭൂപടത്തിൽ സൗദിയുടെ വരാനിരിക്കുന്ന അപ്രമാദിത്വം തെളിയിക്കുന്നു.
നൂറിലധികം വിവിധ പരിപാടികൾ ഉൾപ്പെടുത്തിയ റിയാദ് സീസണിൽ ഇത് വരെ സ്വദേശികളും വിദേശികളുമായി 50 ലക്ഷം പേർ സാന്നിദ്ധ്യമറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa