യു എ ഇ യിൽ വാട്സ്ആപ്പ് കോളുകൾക്കുള്ള വിലക്ക് നീക്കുന്നു
ദുബായ്: വാട്സാപ് വോയ്‌സ് കോളുകൾക്കുള്ള വിലക്ക് ഉടൻ നീക്കിയേക്കുമെന്ന് യുഎഇയുടെ നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി (നേസ) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്ത് പറഞ്ഞു.
അടുത്ത് തന്നെ ഇത് നടപ്പിലാക്കും. യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽ (ടിആർഎ) നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (VoIP) കോളുകൾ യുഎഇ യിൽ അനുവദനീയമല്ല. പകരം താമസക്കാർക്ക് പ്രാദേശികമായി അംഗീകൃത VoiP ആപ്ലിക്കേഷനുകളായ ബോട്ടിം, സി’മി, ഹിയു മെസഞ്ചർ എന്നിവ ഉപയോഗിക്കാം.
മുമ്പ്, യുഎഇയിലെ മുതിർന്ന ബിസിനസുകാർ സ്കൈപ്പ്, ഫേസ്‌ടൈം, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെയുള്ള വോയ്‌സ് കോളുകളുടെ നിരോധനം ഒഴിവാക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
ആശയവിനിമയ മേഖലയടക്കം എല്ലാത്തിലും ഒന്നാം നമ്പർ രാജ്യമായി മാറാൻ യുഎഇ ശ്രമിക്കുന്നതിനാൽ യുഎഇ ടെലികോം സ്ഥാപനങ്ങൾക്ക് വോയ്പ് കോളുകൾ അനുവദിക്കണമെന്ന് അൽ ഹത്ബൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അൽ ഹബ്തൂർ ആവശ്യപ്പെട്ടിരുന്നു.
ലോകം മുഴുവൻ വാട്സപ്പ്, സ്കൈപ്പ് കോളുകൾ സൗജന്യമായി ഉപയോഗിക്കുമ്പോൾ എന്റെ രാജ്യം മാത്രം അത്തരം ടെലികോം സൗകര്യങ്ങൾ തടയുന്നു ,ഇത് കമ്പനികൾ സ്വതന്ത്രമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa