ബാർബർ ഷോപ്പുകൾക്കായി മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ നിയന്ത്രണങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പുറത്തിറക്കി.
മസ്‌കറ്റ്: നഗരത്തിലെ ബാർബർഷോപ്പുകൾക്കായി മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ നിയന്ത്രണങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പുറത്തിറക്കി.
ബാർബർഷോപ്പുകളിൽ കസേരകൾ, മേശകൾ, അനുയോജ്യമായ കണ്ണാടികൾ എന്നിവ ഉണ്ടായിരിക്കണം, ചൂടുവെള്ളത്തിനുള്ള സൗകര്യമുള്ള ഹാൻഡ് സിങ്ക് ഉണ്ടായിരിക്കണം. ഷേവിംഗ് കിറ്റ് വൃത്തിയാക്കാൻ ആവശ്യമായ ഡിറ്റർജന്റുകളും അണുനാശിനികളും ഉണ്ടായിരിക്കണം എന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശിക്കുന്നു.
കടയിൽ ആവശ്യത്തിന് ഏപ്രണുകളും ഷേവിംഗ് ടവലുകളും ഉണ്ടായിരിക്കണം. ഇവ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യാതെ ഒന്നിലധികം തവണ ഉപയോഗിക്കുകയും ചെയ്യരുത്.
ചീപ്പ്, മെഡിക്കൽ സ്വാബ്സ്, കയ്യുറകൾ, ബ്ലേഡ് ഹോൾഡർ, പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് ഏപ്രൺ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ ബാർബർമാർ ശ്രദ്ധിക്കണമെന്നും എന്നാൽ ചില നിർദ്ദിഷ്ട ഉപകരണങ്ങൾ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഹെയർ ട്രാൻസ്പ്ലാൻറ്, ടാറ്റൂ ശസ്ത്രക്രിയ എന്നിവ ചെയ്യുന്നത് ബാർബർഷോപ്പുകളിൽ നിരോധിച്ചിട്ടുണ്ട്. എക്സ്പെയർ ആയതോ ബന്ധപ്പെട്ട മന്ത്രാലയം നിർദ്ദേശിച്ച വിശദാംശങ്ങളില്ലാത്തതോ ആയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa