സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സിവിൽ ഡിഫൻസിൻ്റെ മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ സാരമായി ബാധിക്കുമെന്ന സൗദി കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
നിലവിലെ കാലാവസ്ഥയിൽ നിരവധി ആളുകൾ വിവിധ സ്ഥലങ്ങളിൽ പിക്നിക്കിനും മറ്റുമായി പോകുന്നതായി സിവിൽ ഡിഫൻസ് നിരീക്ഷിച്ചിട്ടുണ്ട്.
ഇങ്ങനെ പോകുന്നവർ താഴ്വരകളുടെ അടിയിൽ നിന്നും വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാൻ സാധ്യതയുള്ള ഏരിയകളിൽ നിന്നും അകന്ന് നിൽക്കണമെന്ന് സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ മഴ പെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് വരെ അനിഷ്ട സംഭവങ്ങളൊന്നും മഴയുമായോ വെള്ളപ്പൊക്കവുമായോ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത് മേഖലകളിൽ മഴയും കാറ്റും പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa