സൗദി വരും ദിനങ്ങളിൽ തണുത്ത് വിറക്കും
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്.
നോർത്തേൺ ബോഡർ പ്രവിശ്യയിൽ പല സ്ഥലങ്ങളിലും ഇന്ന് പുലർച്ചെ താപ നില 5 ഡിഗ്രിയിലും താഴെയായി അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിയാദിൽ അടുത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനില 10 ഡിഗ്രി വരെയായി താഴ്‌ന്ന് തണുപ്പ് കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ വ്യതിയാനം മുതിർന്നവരെയും കുട്ടികളെയും ദോഷകരമായി ബാധിക്കുമെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻ കരുതലുകൾ എടുക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും കാറ്റും ഇടിമിന്നലുമെല്ലാം അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണു.
കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദർഭങ്ങളിൽ പുറത്തിറങ്ങുന്നത് സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏരിയകളിലും താഴ് വരകളിലുമെല്ലാം കാഴ്ചക്കാരായി പോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa