ഹോസ്പിറ്റലുകളിൽ ചികിത്സ കാലതാമസം വരുത്തുന്നതിനെതിരെ ആരോഗ്യ അന്ത്രാലത്തിന്റെ മുന്നറിയിപ്പ്.
റിയാദ്: എമർജൻസി കേസുകൾ കൈകാര്യം ചെയ്യാൻ കാലതാമസം വരുത്തുന്നതിനോ നിരസിക്കുന്നതിനോ എതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം.
സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആശുപത്രികൾ അടിയന്തര കേസുകൾ ഉടൻ സ്വീകരിച്ച് ചികിത്സിക്കുകയും ബന്ധപ്പെട്ട സുരക്ഷാ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
രോഗി ക്രിമിനൽ കേസ് പ്രതിയോ പകർച്ചവ്യാധി പിടിപ്പെട്ടവരോ ആയിരുന്നാലും അടിയന്തര ചികിത്സ നൽകിയതിനു ശേഷമാണ് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗൻസ്ഥരെയോ ഹെൽത്ത് അധികാരികളെയോ വിവരം അറിയിക്കേണ്ടത്.
അത്യാഹിത ഘട്ടങ്ങളിൽ രോഗിക്ക് ആവശ്യമായ ചികിത്സക്ക് മുൻഗണന കൊടുക്കുകയും, അതിന് ശേഷം മാത്രമേ ബാക്കിയുള്ള നടപടികൾ ചെയ്യാവൂ എന്ന് മന്ത്രാലയം ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി
കേസ് ഗുരുതരമാണെന്നും അല്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലാണെന്നും അറിയാവുന്ന അവസ്ഥയിൽ അയാൾക്ക് ആവശ്യമായ വൈദ്യചികിത്സ നൽകുകയും അവർ അപകടനില തരണം ചെയ്യുന്നത് വരെ അവർക്ക് ആവശ്യമായ ചികിത്സ നൽകണമെന്നും സർക്കുലർ ചൂണ്ടിക്കാണിക്കുന്നു. കുടുംബ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ അടക്കമുള്ളവ ഇതിൽ പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa