സൗദിയിൽ ബഖാലകളിൽ വിദേശികൾക്ക് ഉടമസ്ഥാവകാശം ലഭിക്കുമോ ?
റിയാദ്: സൗദിയിലെ ബഖാലകളിലും മിനി സൂപർ മാർക്കറ്റുകളിലും വിദേശികൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്.
രാജ്യത്തെ ബിനാമി ബിസിനസുകൾ ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമായാണു വിദേശികൾക്ക് ബഖാലകളിലും സൂപർമാർക്കറ്റുകളിലുമെല്ലാം ഉടമസ്ഥാവകാശം നടത്തുന്നതിനുള്ള പഠനങ്ങൾ നടത്തുന്നത്.
ഏതെങ്കിലും ഒരു സൗദി പൗരന്റെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങുകയും മുതൽ മുടക്കും നടത്തിപ്പും വിദേശി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ബിനാമി സംവിധാനം കാരണം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ കുറയുന്നതായും ചെറുകിട സ്വദേശി സംരംഭകർ മുന്നോട്ട് വരാതിരിക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നൽകുമെന്ന് കണ്ടാൽ ബിനാമിയായ സൗദി പൗരൻ തന്നെ സ്ഥാപനങ്ങളുടെ നേരിട്ടുള്ള നടത്തിപ്പിനായി തയ്യാറാകും. അത് സൗദികൾക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാകാൻ സഹായിക്കുകയും പണം രാജ്യത്തിനു പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.
പ്രത്യക്ഷത്തിൽ വിദേശികൾക്ക് അനുകൂലമായി തോന്നാമെങ്കിലും സ്ഥാപനങ്ങളുടെ ഉടസ്ഥാവകാശം പോകുമെന്ന് കണ്ടാൽ സൗദികൾ തന്നെ സ്ഥാപനങ്ങൾ നടത്തിപ്പിനായി നേരിട്ടിറങ്ങുന്ന അവസ്ഥ വരികയാണെങ്കിൽ അത് ബിനാമി സംരംഭങ്ങൾക്ക് വലിയ തിരിച്ചടിയാകും.
രാജ്യത്തെ ബിനാമി സംരംഭങ്ങൾ ഇല്ലാതാക്കാൻ അധികൃതർ വിവിധ രീതികൾ സ്വീകരിക്കുന്നുണ്ട്. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്ന വിവിധ പദ്ധതികളും ബാങ്കുകളുമായി ഇടപാടുകൾ ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമെല്ലാം ഇതിൻ്റെ ഭാഗമാണ് .
ബിനാമികളെ തടയിടാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിൽ ശക്തമായ പരിശോധനകളാണ് നടക്കുന്നത്. കുറ്റം തെളിഞ്ഞാൽ വിദേശിക്കും സ്വദേശിക്കും ശിക്ഷ അനുഭവിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa