അൽ ഹിലാൽ കിരീടമുയർത്തി; സൗദി അറേബ്യ ആവേശത്തിമിർപ്പിൽ
റിയാദ്: പ്രമുഖ സൗദി ക്ളബ് അൽ ഹിലാൽ എ എഫ് സി ചാംബ്യൻസ് ലീഗിൽ കിരീടം നേടി. ജപ്പാനിൽ നടന്ന മത്സരത്തിൽ ജപ്പാൻ ക്ളബായ ഉറവ റെഡ്സിനെയായിരുന്നു മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ ഹിലാൽ തറപറ്റിച്ചത്.
74 ആം മിനുട്ടിൽ സൂപർ താരം സാലിം അൽ ദോസരിയും ഇഞ്ചുറി ടൈമിൽ ബഫെടിംബി ഗോമിസുമായിരുന്നു അൽ ഹിലാലിനു വേണ്ടി ഗോളുകൾ നേടിയത്.
രണ്ടാഴ്ച മുംബ് റിയാദിൽ നടന്ന ഫൈനലിൻ്റെ ഒന്നാം പാദത്തിൽ അൽ ഹിലാൽ ഒരു ഗോളിനു വിജയിച്ചിരുന്നു. ഇന്നത്തെ രണ്ടാം പാദ മത്സരത്തിൽ 2 ഗോളുകൾ കൂടിയായതോടെ ആകെ 3-0 എന്ന സ്കോറിനാണു അൽ ഹിലാലിൻ്റെ വിജയം.
2011 ൽ ഖത്തർ ക്ളബായ അൽ സദ്ദ് കിരീടം നേടിയ ശേഷം ഇതാദ്യമായാണു എ ഫ് സി ലീഗ് കിരീടം പശ്ചിമേഷ്യയിലേക്കെത്തുന്നത്.
ഇന്നത്തെ മത്സരത്തിലെ ഉറവ റെഡ്സ് നെതിരെയുള്ള വിജയം അൽ ഹിലാൽ ക്ളബിനു ഒരു മധുര പ്രതികാരം കൂടിയായിരുന്നു. കാരണം 2017 ലെ ഫൈനലിൽ ഉറവ റെഡ്സ് അൽ ഹിലാലിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.
സൗദി അറേബ്യൻ ജനതക്ക് ഏറെ ആഹ്ളാദം നൽകിയ കിരീടധാരണമായിരുന്നു ഇന്ന് നടന്നത്. രാജ്യത്തിൻ്റെ യശസ്സുയർത്തിയ അൽ ഹിലാലിൻ്റെ ധീരന്മാർക്ക് മുഴുവൻ ജനങ്ങളും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ടിരിക്കുകയാണു.
നേരത്തെ ജപ്പാനിലേക്ക് ഫൈനൽ മത്സരങ്ങൾ കാണാൻ പോകുന്നവർക്കായി പ്രത്യേക വിമാനങ്ങൾ വരെ അനുവദിച്ച് കൊണ്ട് സൗദി കിരീടാവകാശി ഉത്തരവിട്ടതും മറ്റും രാജ്യം ഈ കിരീട ധാരണ മുഹൂർത്തത്തിനു എറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത് എന്നതിനു തെളിവാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa