സൗദിയിൽ മധുര പാനീയങ്ങൾക്ക് ഡിസംബർ 1 മുതൽ ടാക്സ് നിലവിൽ വരും
റിയാദ്: മധുര പാനീയങ്ങൾക്ക് സെലക്ടീവ് ടാക്സ് ഡിസംബർ 1 ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന് സകാത്ത് & ഇൻകം അതോറിറ്റി സൂചിപ്പിച്ചു.
ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യ വസ്തുക്കൾക്ക് മേൽ ചുമത്തുന്ന സെലക്ടീവ് ടാക്സ് ആണു മധുര പാനീയങ്ങൾക്കും ബാധകമാകുക.
ഇതോടെ ഉപഭോക്താവിനു നിലവിലുള്ള വിലയുടെ 50 ശതമാനം അധികം സെലക്ടീവ് ടാക്സ് ആയി നൽകേണ്ടി വരും.
പഞ്ചസാരയോ മറ്റു മധുര വർധക വസ്തുക്കളോ ചേർത്ത ജ്യൂസുകൾ, ജെല്ലുകൾ, എക്സ്ട്ട്രാറ്റുകൾ, പൗഡറുകൾ തുടങ്ങിയവക്കും പാനീയമാക്കാൻ സാധിക്കുന്ന വസ്തുക്കൾക്കുമെല്ലാം ടാക്സ് ബാധകമാകും.
അതേ സമയം 75 ശതമാനത്തിലധികം പാൽ അടങ്ങിയ പാനീയങ്ങൾക്കും നാച്ചുറൽ ജ്യൂസുകൾക്കും സ്പെഷ്യൽ മെഡിസിനൽ ബീവറേജുകൾക്കും സെലക്ടീവ് ടാക്സ് ബാധകമാകില്ല.
2017 ജൂൺ 11 മുതൽ പുകയില, എനർജി ഡ്രിങ്ക്,എന്നിവക്ക് 100 ശതമാനവും സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് 50 ശതമാനവും സെലക്ടീവ് ടാക്സ് സൗദിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദിക്ക് പുറമെ മറ്റു ചില ജിസിസി രാജ്യങ്ങളും സെലക്ടീവ് ടാക്സ് നിയമം നടപ്പിലാക്കിയിരുന്നു. സെലക്ടീവ് ടാക്സ് മധുര പാനീയങ്ങൾക്കും നടപ്പാക്കുന്നത് സാധാരണക്കാരെയും ബാധിച്ചേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa