Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ബജറ്റ്: വാറ്റ് വർധിപ്പിക്കില്ല ; റോഡ് ടാക്സ് ചുമത്തില്ല

റിയാദ്: കഴിഞ്ഞ ദിവസം സൽമാൻ രാജാവ് പ്രഖ്യാപിച്ച 2020 ലേക്കുള്ള ബജറ്റിനോടനുബന്ധിച്ച് വിവിധ വകുപ്പിലെ മന്ത്രിമാർ കൂടുതൽ വിശദീകരണങ്ങൾ നൽകി.

നിലവിലുള്ള വാറ്റ് ഉയർത്താൻ പദ്ധതിയില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി. 5% ടാക്സ് എന്നത് ജിസിസി രാജ്യങ്ങൾ ഏകോപിച്ച് തീരുമാനിച്ചതാണെന്നും അതിൽ നിന്നും ഉയർത്തില്ലെന്നും മന്ത്രി പറഞ്ഞു.

ആരാംകോയുടെ ഓഹരി വില്പന രാജ്യത്തിൻ്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ഇപ്പോഴും ആരാംകോയുടെ 98.3% ലാഭ വിഹിതവും രാജ്യത്തിനു മാത്രമാണെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം 2020 ബജറ്റിൽ റോഡ് ടാക്സ് പദ്ധതി ഇല്ലെന്ന് സൗദി ഗതാഗത മന്ത്രി എഞ്ചിനീയർ സാലിഹ് അൽ ജാസിർ അറിയിച്ചു.

ജിദ്ദ ന്യൂ എയർപോർട്ട് പൂർണ്ണ തലത്തിൽ പ്രവർത്തനക്ഷമമാക്കുകയും റിയാദ് എയർപോർട്ടിലേയും മറ്റു 5 എയർപോർട്ടിലെയും പ്രവൃത്തികളും രാജ്യത്തെ റോഡ് സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുകയുമെല്ലാമാണു ലക്ഷ്യമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്