സൗദിവത്ക്കരണത്തിൽ നിന്ന് ചില തൊഴിൽ മേഖലകളെ ഒഴിവാക്കിയെന്ന പ്രചാരണത്തെത്തുടർന്ന് മന്ത്രാലയത്തിൻ്റെ വിശദീകരണം
റിയാദ്: ചില തൊഴിൽ മേഖലകളെ നിർബന്ധിത സൗദിവത്ക്കരണ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണത്തോട് സൗദി തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചു.
സോഷ്യൽ മീഡീയകളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വാക്താവ് ഖാലിദ് അബൽ ഖൈലാണു വിശദീകരണം നൽകിയത്.
ചില തൊഴിൽ മേഖലകളെ സൗദിവത്ക്കരണ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം തീർത്തും തെറ്റാണെന്നാണു ഖാലിദ് അബൽ ഖൈൽ അറിയിച്ചത്.
സൗദി യുവതീ യുവാക്കൾക്കായി തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ ആരംഭിച്ച സൗദിവത്ക്കരണ പദ്ധതികൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ സമീപിക്കണമെന്നും ഖാലിദ് അബൽ ഖൈൽ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa