Sunday, September 22, 2024
GCCTop Stories

പ്രവാസികൾ ജനുവരി മുതൽ ഇ മൈഗ്രേറ്റ് രെജിസ്റ്റ്രേഷൻ നടത്തണമെന്ന വാർത്തയുടെ യാഥാർത്ഥ്യം അറിയാം

വെബ് ഡെസ്ക്: 2020 ജനുവരി മുതൽ പ്രവാസികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇ മൈഗ്രേറ്റ് പോർട്ടലിൽ രെജിസ്റ്റ്രേഷൻ നടത്തണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഈ പ്രചാരണം തെറ്റാണ് എന്നതാണ് വസ്തുത. 2018 ൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പാണ് പുതിയതെന്ന വ്യാജേന പ്രചരിക്കുന്നത്.

2019 ജനുവരി 1 മുതൽ ഗൾഫ് രാജ്യങ്ങളടക്കമുള്ള 18 രാജ്യങ്ങളിലെ പ്രവാസികൾ കേന്ദ്ര സർക്കാരിൻ്റെ ഇ മൈഗ്രേറ്റ് പോർട്ടലിൽ രെജിസ്റ്റ്രേഷൻ നടത്തണമെന്ന അറിയിപ്പ് 2018 അവസാനം പുറത്തിറക്കിയിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നപ്പോൾ വിദേശകാര്യ മന്ത്രാലയം ആ തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം രെജിസ്റ്റ്രേഷൻ സംബന്ധിച്ച് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല എന്നതിനാൽ ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നത് 2018 ലെ പഴയ വാർത്തയാണെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്