ന്യു ജിദ്ദ എയർപോർട്ട് പൂർണ്ണ തോതിൽ റമളാനിൽ പ്രവർത്തനമാരംഭിക്കും
ജിദ്ദ : ന്യു ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അടുത്ത റമളാൻ മുതൽ പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വാക്താവ് അറിയിച്ചു.
നിലവിൽ ആഭ്യന്തര സർവീസുകൾക്ക് പുറമെ ചില അന്താരാഷ്ട്ര സർവീസുകളും ന്യൂ ജിദ്ദ എയർപോർട്ടിൽ നിന്ന് നടത്തുന്നുണ്ട്.
ന്യൂ ജിദ്ദ എയർപോർട്ടിൽ നിന്ന് 27 സ്ഥലങ്ങളിലേക്കാണു നിലവിൽ സർവീസുകളുള്ളത്. ഇതിനകം 5000 ത്തിനടുത്ത് യാത്രകൾ നടന്നു കഴിഞ്ഞു.
ന്യൂ ജിദ്ദ എയർപോർട്ടിലെ ടെർമിനൽ 1 സ്വകാര്യ കംബനിയായിരിക്കും കൈകാര്യം ചെയ്യുക. സെൽഫ് സർവീസ് മെഷീൻ വഴി പാർക്കിംഗ് ഫീ പേ ചെയ്യുംബോൾ 50 ശതമാനം ഡിസ്കൗണ്ട് ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദി അറേബ്യയുടെ പുതിയ ലാൻ്റ് മാർക്കുകളിൽ ഒന്നായി മാറിയ ന്യൂ ജിദ്ദ എയർപോർട്ട് 2035 ആകുംബോഴേക്കും പ്രതിവർഷം 8 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് ഉയർത്തുന്നതിനാണു അധികൃതർ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa