കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം സൗദിയിലെ 30 പഴയ പള്ളികൾ പുനരുദ്ധരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ചരിത്രപ്രാധാന്യമുള്ള 30 പഴയ പള്ളികൾ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരന്റെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിച്ചു.
സൗദി അറേബ്യയിലെ 10 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള പള്ളികളാണു പുനരുദ്ധരിച്ചത്. 50 മില്ല്യനിലധികം റിയാലാണു ഇതിനായി ചെലവഴിച്ചത്.
423 ദിവസങ്ങൾ കൊണ്ടായിരുന്നു നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇത്രയും പള്ളികൾ നവീകരിച്ചത്. സൗദി അറേബ്യയിലെ ചരിത്ര പ്രാധ്യാന്യമുള്ള 130 പള്ളികൾ പുനരുദ്ധാരണം നടത്താനാണു മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
പുനരുദ്ധാരണം നടത്തിയ പള്ളികളിൽ കഴിഞ്ഞ 40 വർഷങ്ങളായി ആരാധനകൾ നിർവ്വഹിക്കാതെ അടഞ്ഞ് കിടന്നിരുന്ന പള്ളികൾ ഉൾപ്പെടുന്നുണ്ട്.
റിയാദ്, മക്ക, ഖസീം, ജിസാൻ പ്രവിശ്യകളിൽ ഉൾപ്പെടുന്ന മസ്ജിദുകളായിരുന്നു നവീകരിച്ചത്. അൽ അഹ്സയിലെ 3 നൂറ്റാണ്ട് പഴക്കമുള്ള ശൈഖ് അബൂബക്കർ മസ്ജിദ് പുനരുദ്ധാരണം നടത്തിയ പ്രധാനപ്പെട്ട പള്ളികളിൽ ഒന്നാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa