Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മാർഗമുണ്ട്

ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് സ്പോൺസർ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞ് നിരവധി സുഹൃത്തുക്കളാണു ബന്ധപ്പെടാറുള്ളത്.

റി എൻട്രി വിസയാണെങ്കിൽ https://www.eserve.com.sa/ എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാൻ സാധിക്കുമെങ്കിലും ഫൈനൽ എക്സിറ്റ് വിസ സ്റ്റാറ്റസ് അറിയാൻ അത് വഴി സാധിക്കില്ല.

സ്വദേശികൾക്കും വിദേശികൾക്കും സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന അബ്ഷിർ തന്നെയാണു എക്സിറ്റ് സ്റ്റാറ്റസ് അറിയാനും സഹായകരമാകുന്നത്.

ഒരാളുടെ അബ്ഷിർ വഴി മറ്റൊരാളുടെ എക്സിറ്റ് സ്റ്റാറ്റസ് പരിശോധിക്കാമെന്നത് വലിയ സൗകര്യമാണ് . അതായത് സ്വന്തമായി അബ്ഷിർ ഇല്ലാത്തവർക്കും സുഹൃത്തുക്കളുടെ അബഷിറിൽ നിന്ന് എക്സിറ്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും എന്നർത്ഥം.

ഇതിനായി ആദ്യം താഴെ കൊടുത്ത ചിത്രത്തിൽ കാണൂന്ന പ്രകാരം അബ്ഷിർ വെബ്സൈറ്റിലെ ഇലക്ട്രോണിക് സർവീസസ് ഐകണു താഴെ കാണുന്ന സ്പോൺസറീസ് സർവീസസ് എന്ന ഐകണിലെ എൻക്വയറീസ് ബട്ടൺ ക്ളിക്ക് ചെയ്യുക.

അപ്പോൾ താഴെ കാണുന്ന ചിത്രത്തിലുള്ളത് പ്രകാരം വിവരങ്ങൾ ലഭ്യമാകും. അതിലെ ക്വയറി ഓഫ് വർക്കർ അറീവൽസ് എന്നത് ക്ളിക്ക് ചെയ്യുകയാണു അടുത്ത പടി.

തുടർന്ന് തെളിയുന്നത് താഴെ കൊടുത്തത് പോലുള്ള ഭാഗമായിരിക്കും. അതിലെ സ്പോൺസർ ഐഡി എന്ന ഭാഗത്ത് സ്പോൺസറുടെ ഐഡി അഥവാ കംബനി ഐ ഡി നംബർ എൻ്റർ ചെയ്യുക. തുടർന്ന് ഇഖാമ നംബരും ഇഖാമ എക്സ്പയറി ഡേറ്റും എൻ്റർ ചെയ്യുക. കൂടെ വ്യക്തമാകുന്ന ഇമേജ് കോഡും എൻ്റർ ചെയ്യുക.

അപ്പോൾ താഴെ കൊടുത്ത ചിത്രത്തിൽ കൊടുത്തത് പോലുള്ള ഡീറ്റേയ്ല്സ് വ്യക്തമാകും. നാം എൻ്റർ ചെയ്ത ഇഖാമയിൽ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നും വിസ നമ്പറും സൗദിക്ക് പുറത്ത് പോയിട്ടുണ്ടോ എന്നും അറിയാൻ സാധിക്കും.

ഇഖാമ എക്സ്പയറി ഡേറ്റ് ചോദിക്കുംബോൾ നിലവിൽ എക്സ്പയർ ആയ ഇഖാമയാണെങ്കിൽ ചിലപ്പോൾ ഡേറ്റ് ഓട്ടോമാറ്റിക്കായി എൻ്റർ ചെയ്യാൻ സാധിക്കില്ല. അങ്ങനെ വരികയാണെങ്കിൽ എക്സ്പയർ ഡേറ്റ് നമ്മൾ തന്നെ മാനുവൽ ആയി എൻ്റർ ചെയ്താൽ മതിയാകും എന്ന് പ്രത്യേകം ഓർക്കുക.

മറ്റൊരാളുടെ അബ്ഷിർ വഴി എക്സിറ്റ് സ്റ്റാറ്റസ് പരിശോധിക്കാമെങ്കിലും ഇനിയും അബ്ഷിർ തുറക്കാത്ത പ്രവാസികളുണ്ടെങ്കിൽ ഉടൻ തന്നെ അക്കൗണ്ട് തുറക്കുന്നതാണു ബുദ്ധി.

കാരണം, വിവിധ ഘട്ടങ്ങളിലായി നിരവധി സേവനങ്ങളാണു സൗദി ആഭ്യന്തര മന്ത്രാലയം അബ്ഷിർ പ്ളാറ്റ് ഫോമിലേക്ക് മാറ്റിയിട്ടുള്ളതെന്ന് ഓർക്കുക. അബ്ഷിർ വഴി ഇനിയും നിരവധി സേവനങ്ങൾ ലഭ്യമാകുമെന്നത് ഉറപ്പാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്