വാഹനങ്ങൾ ലോക്ക് ചെയ്യാതെയും ഓഫ് ചെയ്യാതെയും പുറത്തിറങ്ങുന്നവർക്ക് സൗദി മുറൂറിൻ്റെ മുന്നറിയിപ്പ്
റിയാദ്: സൗദിയിൽ വാഹനങ്ങൾ നിർത്തിയതിനു ശേഷം ഓഫ് ചെയ്യാതെയും ലോക്ക് ചെയ്യാതെയും പുറത്തിറങ്ങുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾ തുറന്ന രീതിയിലും ഓഫ് ആക്കാതെയും പുറത്തിറങ്ങുന്നത് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.
വാഹനങ്ങൾ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്നതിനാൽ സൗദിയിലെ ചില ഭാഗങ്ങളിൽ മോഷ്ടാക്കാൾ വാഹനവുമായി കടന്ന് കളയുന്ന പ്രവണത കാണുന്നതിനാലാണു മുറൂർ മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
സാധുവായ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെയായിരിക്കും പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa