സൗദിയിലെ സ്‌കൂളുകളുടെ ഈ വർഷത്തെ അവധിക്കാലം രാജാവ് പ്രഖ്യാപിച്ചു
റിയാദ് : സൗദിയിലെ സ്‌കൂളുകളുടെ ഈ വർഷത്തെ വാർഷികാവധിക്കാലം ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു.
റമളാൻ 21 അഥവാ മെയ് 14 വ്യാഴാഴ്ചയായിരിക്കും ചെറിയ ക്ളാസുകൾക്കുള്ള അവസാന പ്രവൃത്തി ദിവസം. മെയ് 15 മുതൽ വാർഷികാവധി ആരംഭിക്കും.
അതേ സമയം ശവ്വാൽ 19 അഥവാ ജൂൺ 11 വ്യാഴാഴ്ചയായിരിക്കും ഇൻ്റർ മീഡിയേറ്റ്, സെകൻഡറി ക്ളാസുകൾക്ക് വാർഷികാവധി ആരംഭിക്കുക.
അവധിക്ക് ശേഷം മുഹറം 11, 1442 അഥവാ ആഗസ്ത് 30 ഞായറാഴ്ചയായിരിക്കും പുതിയ അദ്ധ്യയന വർഷം ആരംഭിക്കുക.
അതേ സമയം അഡ്മിനിസ്റ്റ്രേറ്റീവ്, എഡ്യുക്കേഷണൽ ബോഡിയിലെ അദ്ധ്യാപകരല്ലാത്ത സ്റ്റാഫുകൾ ആഗസ്ത് 16 ഞായറാഴ്ചയും അദ്ധ്യാപകർ ആഗസ്ത് 23 ഞായറാഴ്ചയും ഡ്യൂട്ടിക്ക് ഹാജരാകണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa