മോട്ടോർ സൈക്കിൾ പോയ ദുഃഖത്തിൽ കരഞ്ഞയാൾക്ക് സമ്മാനമായി കാറും
ജിദ്ദ: ജിദ്ദയിലെ ബലദിൽ വെച്ച് മോട്ടോർ സൈക്കിൾ കളവ് പോയതിനു സങ്കടപ്പെട്ട് കരയുകയും സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചക്ക് വിധേയനാകുകയും ചെയ്ത സൗദി പൗരനു ഒരു കാറും സമ്മാനമായി ലഭിച്ചു.
സമ്മാനമായി ലഭിച്ച നിസാൻ്റെ കാറിൽ സൗദി പൗരൻ ഇരിക്കുന്ന ചിത്രം ഇന്ന് സൗദിയിലെ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജിദ്ദയിലെ ഒരു സ്ഥാപനത്തിൽ സ്ക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന നാസിർ അഹമദ് എന്ന സൗദി പൗരൻ തന്റെ മോട്ടോർ സൈക്കിൾ കളവ് പോയതിനെത്തുടർന്ന് കരയുന്ന രംഗം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതിനെ തുടർന്ന് നാസിറിന് വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കുകയായിരുന്നു.
സൗദി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ ഫഹദ് കഴിഞ്ഞ ദിവസം നാസിറിന് രണ്ട് ലക്ഷം റിയാലായിരുന്നു ഓഫർ ചെയ്തിരുന്നത്.
ഒരു യു എ ഇ വനിത നാസിറിനു വലിയൊരു തുക ഓഫർ ചെയ്യുകയും എന്നാൽ നാസിർ അത് സ്നേഹ പൂർവ്വം നിരസിക്കുകയും ചെയ്തിരുന്നു.
തൻ്റെ പ്രയാസം കണ്ട് വിവിധ കോണുകളിൽ നിന്ന് നിരവധി ആളുകൾ പിന്നീടും പണം ഓഫർ ചെയ്തിരുന്നെങ്കിലും നാസിർ അവയെല്ലാം പിന്നീട് സ്നേഹ പൂർവ്വം നിരസിക്കുകയായിരുന്നു.
നാസിറിൻ്റെ പ്രയാസം കണ്ട് സഹായിക്കാനായി മുന്നോട്ട് വന്ന അബ്ദുൽ അസീസ് രാജകുമാരനും മറ്റു വിവിധ തുറകളിലുള്ള വ്യക്തികൾക്കും അറബ് സോഷ്യൽ മീഡിയ നന്ദിയും അഭിനന്ദനവും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa