ഞങ്ങളെ പഠിപ്പിക്കണ്ട : യൂറോപ്യൻ യൂണിയന് ശക്തമായ മറുപടിയുമായി സൗദി
ബ്രസൽസ്: സൗദിക്കെതിരായ യൂറോപ്യൻ യൂണിയൻ്റെ സമീപനങ്ങൾക്കെതിരെ അതി ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് സൗദി അറേബ്യ.
യൂറോപ്യൻ പാർലമെൻ്റിൻ്റെ ഫോറിൻ റിലേഷൻ കമ്മിറ്റിയുടെ മുംബിൽ നടത്തിയ പ്രസംഗത്തിലാണു സൗദിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ശക്തമയ വിമർശനം നടത്തിയത്.
”ഞങ്ങൾ പരമോന്നതമായ ഒരു രാജ്യമാണു , അല്ലാതെ ബനാന റിപബ്ളിക്കല്ല. ഞങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ തെറ്റാണ്. ഞങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.”
ഇറാൻ ലോകത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച ആദിൽ ജുബൈർ , ഖത്തറിന്റെ നിലവിലെ സമീപനം മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സൗദിയിലേക്ക് 300 മിസൈലാക്രമണങ്ങൾ നടത്തിയെന്ന് ആരോപിച്ച ആദിൽ ജുബൈർ 14 ബില്ല്യൻ ഡോളർ യമൻ്റെ പുനരുദ്ധാരണത്തിനു സൗദി ചെലവഴിച്ചതായും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa