Sunday, November 24, 2024
Saudi ArabiaTop Stories

വിദേശികൾ ക്യാൻസറല്ല; രാജ്യത്തിൻ്റെ നിർമ്മാണത്തിൽ പങ്ക് വഹിച്ചവർ: സൗദി ശൂറാ മെംബർ

റിയാദ്: രാജ്യത്തെ വിദേശികൾ ക്യാൻസറല്ലെന്നും അവർ രാഷ്ട്ര നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചവരാണെന്നും സൗദി ശൂറാ മെംബർ.

രാജ്യത്തെ വിദേശികൾ ക്യാൻസറാണെന്ന ചില അഭിപ്രായങ്ങളെ വിമർശിച്ച് കൊണ്ടായിരുന്നു സൗദി ശൂറാ മെംബർ ഡോ: മുഹമ്മദ് ബിൻ അബ്ദുല്ല ആൽ അബാസ് തൻ്റെ അഭിപ്രായം പങ്ക് വെച്ചത്.

Jeddah

സൗദിയിലെ വിദേശികൾ രാജ്യത്തെ ബാധിച്ച ക്യാൻസറാണെന്ന തരത്തിൽ ചില പ്രസ്താവനകൾ കാണുന്നുണ്ട്. എന്നാൽ അവർ രാജ്യത്തിൻ്റെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിച്ചവരാണ്. ഇനിയും വിദേശികളെ രാജ്യത്തിനാവശ്യമുണ്ട് – ഡോ : മുഹമ്മദ് പറഞ്ഞു.

Madain saleh

വിദേശ തൊഴിലാളികളെ കറുത്ത കണ്ണുകളോടെ സമീപിക്കരുത്. സൗദിയുടെ സാംബത്തിക ശേഷി ശക്തമായ നിലയിൽ മുന്നോട്ട് കുതിക്കുകയാണെന്നും വിദേശികളെ രാജ്യത്തിനു ധാരാളം ആവശ്യമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Khobar

വിദേശ തൊഴിലാളികൾ സൗദിയിൽ നല്ല സാഹചര്യങ്ങളാണുള്ളത്. വിദേശത്തേക്ക് അയക്കുന്ന പണത്തിനു ടാക്സോ മറ്റു ടാക്സുകളോ വിദേശികൾ വഹിക്കേണ്ടി വരുന്നില്ല.

Hail

സ്വദേശികൾ വിദേശികളോടുള്ള ബന്ധത്തിൽ മാറ്റം വരുത്തുകയാണു വേണ്ടത്. അല്ലാതെ അവരെ കറുത്ത കണ്ണുകൾ കൊണ്ട് മാത്രം സമീപിക്കരുതെന്നും ശൂറാ മെംബർ ആവശ്യപ്പെട്ടു.

Neom

വർഷങ്ങൾക്ക് മുംബ് സൗദിയിലെ ഒരു മാധ്യമ പ്രവർത്തകൻ വിദേശികൾ രാജ്യത്തെ ബാധിച്ചിരിക്കുന്ന ക്യാൻസറാണെന്ന് പറഞ്ഞ് ലേഖനമെഴുതിയപ്പോൾ അതിനെ ശക്തമായി വിമർശിച്ച് കൊണ്ട് വിദേശികൾ പാരച്യൂട്ടിൽ വന്നിറങ്ങിയവരല്ലെന്നും വിസ നൽകിയത് കൊണ്ട് എത്തിയവരാണെന്നും പറഞ്ഞ് കൊണ്ട് മറ്റൊരു സൗദി മാധ്യമ പ്രവർത്തകൻ ലേഖനമെഴുതിയത് ശ്രദ്ധേയമായിരുന്നു.

Al ula

ഏതാനും മാസങ്ങൾക്ക് മുംബ് സൗദിയിലെ ഉന്നത പണ്ഡിതനും വിദേശികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും വേതനവും മറ്റും കൃത്യമായി നൽകണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത് വൈറലായിരുന്നു.

Abha

ചെറുകിട സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന മേഖലകളാണു അവയെന്നും ശൂറ മെംബർ ഡോ: മുഹമ്മദ് ബിൻ അബ്ദുല്ല അഭിപ്രായപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്