സൗദിയിൽ നിലവിൽ ഏറ്റവും ഡിമാൻ്റുള്ള തൊഴിലുകൾ ഇവയാണ്
റിയാദ്: സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു.
സൗദികൾക്ക് തൊഴിൽ അവസരങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമെല്ലാം സഹായകരമാകുന്ന 20 പുതിയ പദ്ധതികളാണൂ നടപ്പാക്കുകയെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹമദ് അൽ റാജ്ഹി അറിയിച്ചു.
അതേ സമയം നിലവിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും ഡിമാൻ്റുള്ള തൊഴിലുകളെക്കുറിച്ച് മന്ത്രി എഞ്ചിനീയർ അഹമദ് അൽ റാജ്ഹി വ്യക്തമാക്കി.
അക്കൗണ്ടിംഗ് , ഓഡിറ്റിംഗ് തുടങ്ങിയ പ്രഫഷനുകൾക്കാണു നിലവിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുള്ളതെന്നാണു മന്ത്രി അറിയിച്ചത്.
നിലവിൽ സ്വകാര്യ മേഖലയിൽ ജോലി പ്രതീക്ഷിക്കുന്ന സൗദി ഉദ്യോഗാർത്ഥികളിൽ 80 ശതമാനവും വനിതകളാണെന്ന് സൗദി തൊഴിൽ മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ബദ്ദ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa