Tuesday, April 22, 2025
Saudi ArabiaTop Stories

നാല് ജോലിക്കാർ മാത്രമായിട്ടും 9000 റിയാൽ വീതം ലെവി: തൊഴിൽ മന്ത്രാലയം കാരണം വ്യക്തമാക്കി

റിയാദ്: തൻ്റെ സ്ഥാപനത്തിൽ നാലു വിദേശ തൊഴിലാളികൾ മാത്രമാണു ജോലി ചെയ്യുന്നതെന്നും എന്നിട്ടും ഓരോ തൊഴിലാളിക്കും 9000 റിയാൽ വീതം ലെവി അടക്കേണ്ടി വരുന്നുവെന്നും പരാതി നൽകിയ സൗദി പൗരനു സൗദി തൊഴിൽ മന്ത്രാലയം മറുപടി നൽകി.

നാലു തൊഴിലാളികൾ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കുന്ന പദ്ധതിയിൽ തൻ്റെ സ്ഥാപനം ഉൾപ്പെടാതിരിക്കുകയും ലെവി അടക്കേണ്ടി വരികയും ചെയ്തപ്പൊഴാണു സൗദി പൗരൻ തൊഴിൽ മന്ത്രാലയത്തിൽ പരാതിപ്പെട്ടത്.

തൊഴിൽ മന്ത്രാലയത്തിൽ 25-08-1440 അഥവാ അഥവാ 2019 മെയ് 1 നു ശേഷം ഫയൽ ഓപ്പൺ ചെയ്ത സ്ഥാപനങ്ങൾക്ക് ലെവിയിൽ നിന്ന് ഇളവില്ലെന്നാണു മന്ത്രാലയം മറുപടി നൽകിയിട്ടുള്ളത്.

അതേ സമയം സ്ഥാപനങ്ങൾക്ക് ചുമത്തപ്പെട്ട പിഴയിൽ നിന്ന് 80 ശതമാനം വരെ ഇളവ് നൽകുന്ന പദ്ധതിയും തൊഴിൽ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. പിഴ നോട്ടീസ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ സൗദിവത്ക്കരണ തോത് ഉയർത്തിയും മറ്റും സ്ഥാപനങ്ങളുടെ പദവി ഉയർത്തുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക.

റിയാദിൽ സൗദി തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനകളിൽ തൊഴിൽ മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിക്കാത്തതിനാൽ വിവിധ സ്ഥാപാനങ്ങളിലായി 670 നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്