ഇഖാമ എത്ര മാസം മുംബ് വരെ പുതുക്കാം ? ജവാസാത്തിൻ്റെ മറുപടി
റിയാദ്: സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ ഇഖാമകൾ കാലാവധി ആകുന്നതിൻ്റെ എത്ര മാസം മുബ് വരെ പുതുക്കാം എന്ന സംശയത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
സ്വദേശികളിൽ പെട്ട ഒരാൾ ജവാസാത്ത് അധികൃതരോട് ആരാഞ്ഞ സംശയത്തിനു മറുപടിയായാണു ഇഖാമ എത്ര ദിവസം മുംബ് വരെ പുതുക്കാം എന്നതിനെ സംബന്ധിച്ച് ജവാസാത്ത് വിശദീകരിച്ചത്.
ഗാർഹിക തൊഴിലാളികളുടെ ഇഖാമ കാലാവധി അവസാനിക്കാൻ 14 മാസം വരെ ശേഷിച്ചിരിക്കെ തന്നെ പുതുക്കാൻ സാധിക്കുമെന്നാണു ജവാസാത്ത് അറിയിച്ചത്.
അതേ സമയം ഗാർഹിക തൊഴിലാളികളല്ലാത്തവരുടെ ഇഖാമകൾ ഇത് പോലെ 14 മാസം മുംബ് വരെ പുതുക്കാൻ സാധിക്കാറില്ല.
വർക്ക് പെർമിറ്റും ഇൻഷൂറൻസുമെല്ലാം ഉണ്ടെങ്കിൽ ഇഖാമ കാലാവധിക്ക് 6 മാസം മുംബ് വരെയാണു സാധാരാണയായി ഗാർഹിക തൊഴിലാളികളല്ലാത്തവരുടെ ഇഖാമകൾ പുതുക്കാൻ സാധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa