Tuesday, September 24, 2024
Saudi ArabiaTop Stories

കഫീൽ അറിയാതെ എക്സിറ്റ് നേടാം, ഹുറൂബ് നീക്കാം, കഫാല മാറാം

റിയാദ്: സൗദിയിൽ സമീപ കാലങ്ങളിലായി കഫീലിൻ്റെ അനുമതിയില്ലാതെ തന്നെ ഹുറൂബ് നീക്കം ചെയ്യുകയും ഫൈനൽ എക്സിറ്റ് വിസയും കഫാല മാറ്റം ലഭിച്ചവരുമായ വിദേശികൾ ധാരാളമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിയാദ് പ്രവിശ്യയിലെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ ലേബർ റിലേഷൻ ഓഫീസുകൾ വഴി മാത്രം ഫൈനൽ എക്സിറ്റും കഫാലയും ഹുറൂബ് നീക്കലും ലഭിച്ചവരുടെ കണക്കാണു കഴിഞ്ഞ ദിവസം പ്രമുഖ സൗദി ഓൺലൈൻ പോർട്ടൽ പുറത്ത് വിട്ടത്.

ഹുറൂബ് നീക്കം ചെയ്യാൻ കഫീലുമാരും വിദേശ തൊഴിലാളികളും നൽകിയ 1200 അപേക്ഷകളിൽ തൊഴിൽ വകുപ്പ് തീർപ്പ് കൽപ്പിച്ചു. ഇതിൽ യഥാർത്ഥത്തിൽ ഹുറൂബ് ആയവരും വ്യാജ ഹുറൂബ് ആയവരുമെല്ലാം ഉൾപ്പെടുന്നുണ്ട്. ഇവ പരിശോധിച്ച ശേഷമാണു അധികൃതർ തീർപ്പ് കൽപ്പിക്കുക.

അതേ സമയം 2656 ഫൈനൽ എക്സിറ്റ് അപേക്ഷകളാണു കഫീൽ അറിയാതെ തൊഴിൽ വകുപ്പ് ഓഫീസിൽ എത്തി തീർപ്പ് കൽപ്പിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സ്പോൺസർ അറിയാതെ സ്പോൺസർഷിപ്പ് മാറുന്നതിനു 70 അപേക്ഷകളാണു എത്തിയത്. 15 ഡോക്ടർമാരും എഞ്ചിനീയർമാരുമായ വിദേശികൾക്ക് വർക്ക് പെർമിറ്റിനും ഈ കാലയളവിൽ അപേക്ഷ വന്നിട്ടുണ്ട്.

വർക്ക് പെർമിറ്റോ ഇഖാമയോ എക്സ്പയർ ആകുന്നവർക്കാണു ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യുക. ഇങ്ങനെ ഇഖാമയോ വർക്ക് പെർമിറ്റോ എക്സ്പയർ ആയവർക്ക് കഫീൽ അറിയാതെ എക്സിറ്റ് നേടാൻ സൗദി ലേബർ ഓഫീസുകളെ നേരിട്ട് സമീപിക്കാമെന്ന് ലേബർ റിലേഷൻ ഡിപ്പാർട്ട്മെൻ്റ് മേധാവി സഊദ് അശൽവി അറിയിച്ചു.

Jeddah

പ്രത്യേക സാഹചര്യങ്ങളിലല്ലാതെ തൊഴിലുടമക്ക് 20 ദിവസം കഴിഞ്ഞ ഹുറൂബ് നീക്കം ചെയ്യുന്നതിനു അപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ തൻ്റെ ഭാഗത്ത് നീതിയുണ്ടെങ്കിൽ ഹുറൂബാക്കപ്പെട്ട വിദേശിക്ക് നേരിട്ട് ഹുറൂബ് നീക്കം ചെയ്യാൻ അപേക്ഷിക്കാവുന്നതാണെന്നും റിയാദ് ലേബർ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുൽ കരീം അസീരി അറിയിച്ചു.

അതേ സമയം വിദേശ തൊഴിലാളി ഹുറൂബ് നീക്കം ചെയ്യാൻ അപേക്ഷിക്കുകയും ഹുറൂബ് നീക്കം ചെയ്യുകയും ചെയ്താൽ അയാൾക്ക് പഴയ കഫീലിൻ്റെ കീഴിൽ തന്നെ ജോലി ചെയ്യാൻ പിന്നീട് അനുമതിയുണ്ടാകില്ല. പുതിയ കഫീലിനെ കണ്ടെത്തി സ്പോൺസർഷിപ്പ് മാറണം എന്നും അസീരി പറഞ്ഞു.

അനാവശ്യമായി ഒരു സ്ഥാപനം ഹുറൂബാക്കിയതായി തെളിയിച്ചാൽ ശിക്ഷയായി ആ സ്ഥാപനത്തിനുള്ള ലൈസൻസ് പുതുക്കലൊഴികെയുള്ള എല്ലാ സേവനങ്ങളും ഒരു വർഷത്തേക്ക് നിർത്തലാക്കും. രണ്ടാം തവണയും തെറ്റ് ആവർത്തിച്ചാൽ 3 വർഷത്തേക്കും മൂന്നാം തവണയും ആവർത്തിച്ചാൽ 5 വർഷത്തേക്കും എല്ലാ വിധ സേവനങ്ങളും നിർത്തൽ ചെയ്യുമെന്നും അസീരി ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്