വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൗദി അറേബ്യ; ഗ്യാസും പെട്രോകെമിക്കലും കയറ്റുമതി ചെയ്യും
റിയാദ്: ലോകത്തെ ക്രൂഡ് ഓയിൽ കയറ്റുമതി ഭീമന്മാരായ സൗദി അറേബ്യ ഗ്യാസും പെട്രോകെമിക്കലും കൂടി കയറ്റുമതി ചെയ്യുന്ന രാജ്യമാകാൻ പോകുന്നു.
സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സല്മാൻ രാജകുമാരനാണു ജുബൈൽ സാബിക് 2020 കോൺഫറൻസിൽ വെച്ച് ഇത് സംബന്ധിച്ച് സൂചന നൽകിയിട്ടുള്ളത്.
ഉടൻ തന്നെ സൗദിയെ ഗ്യാസ്, പെട്രോ കെമിക്കൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി അറിയപ്പെടുന്ന വാർത്ത കേൾക്കാൻ പോകുകയാണെന്നാണു അബ്ദുൽ അസീസ് രാജകുമാരൻ അറിയിച്ചത്.
സൗദി അറേബ്യ ഭാവിയിൽ ഊർജ്ജത്തിനായി 70 ശതമാനം ഗ്യാസിനെയും 30 ശതമാനം റിന്യുവബ്ൾ എനർജിയെയുമായിരിക്കും ആശ്രയിക്കുകയെന്ന് നേരത്തെ രാജകുമാരൻ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ മുൻ ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ചെങ്കടലിൽ വൻ ഗ്യാസ് ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa