സൗദിയിലേക്കുള്ള വിലക്ക് വിസിറ്റിംഗ് വിസക്കാർക്ക് ബാധകമാകുമോ എന്നതിൽ ആശങ്ക
ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിനായി ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയതിനു പിറകെ ഉംറ യാത്രക്കായി കരിപ്പൂർ എയർപോർട്ടിലും മറ്റു വിമാനത്താവളങ്ങളിലുമെല്ലാം എത്തിയ തീർത്ഥാടകർ യാത്ര തുടരാനാകാതെ മടങ്ങേണ്ടി വന്നതായി റിപ്പോർട്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മൂന്ന് സുപ്രധാന തീരുമാനങ്ങളായിരുന്നു സൗദി വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്.
ഉംറ തീർത്ഥാടകർക്ക് താത്ക്കാലിക വിലക്ക്, കൊറോണ വൈറസ് അപകടകരമായ രീതിയിൽ വ്യാപിച്ച രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതിനു വിലക്ക്, നാഷണൽ ഐഡൻ്റിറ്റി കാർഡ് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലേക്കും തിരിച്ചും പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത് നിർത്തി വെക്കൽ എന്നിവയാണു ആ മൂന്ന് തീരുമാനങ്ങൾ.
സൗദിയിലേക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രവേശന വിലക്ക് പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ കരുതിയാണെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യമായ സമയത്ത് തീരുമാനം പുന:പരിശോധിക്കും.
കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസക്കാർക്കാണു ഔദ്യോഗികമായി വിലക്ക് ഉള്ളത് എന്നിരിക്കെ നിലവിൽ വിസിറ്റിംഗ് വിസയിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാനുദ്ദേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മറ്റും ഈ വിലക്ക് ബാധകമാകുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ മറുപടി ട്രാവൽ ഏജൻ്റുമാരിൽ നിന്നും ലഭിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa