സൗദിയിൽ നിന്ന് 9 രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാ വിലക്ക്
ജിദ്ദ: കൊറോണ-കോവിഡ്19 വ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സൗദിയിൽ നിന്നും 9 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സൗദി ഗവണ്മെൻ്റ് വിലക്കേർപ്പെടുത്തി.യാത്രാ വിലക്ക് സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ ബാധകമാകും.
യു എ ഇ, കുവൈത്ത്, ബഹ്രൈൻ, ലെബനാൻ, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ ഒൻപത് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള പ്രവേശനത്തിനാണു വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഒൻപത് രാജ്യങ്ങളിലേക്കുമുള്ള വ്യോമ മാർഗ്ഗം വഴിയും സമുദ്ര മാർഗ്ഗം വഴിയുമുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് 14 ദിവസങ്ങൾക്കു മുംബ് ഈ 9 രാജ്യങ്ങളിൽ കഴിഞ്ഞവരാണെങ്കിലും യാത്രാ വിലക്ക് ഉണ്ടായിരിക്കും.
ആരോഗ്യ മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയവുമായും ബന്ധപെട്ടുള്ള മാനുഷിക, അവശ്യ വസ്തുക്കൾക്കായുള്ള ഇവാക്വേഷൻ ഫ്ളൈറ്റ്സ്, ഷിപ്പിംഗ് ആൻ്റ് ട്രേഡ് എന്നിവ മാത്രം വിലക്കിൽ നിന്ന് ഒഴിവാകും.
നേരത്തെ സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഴുവൻ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അനിശിചിത കാലത്തേക്കാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
സൗദിയിലെ ഖതീഫിൽ നിന്നുള്ള 11 പേർക്കാണു കൊറോണ ബാധിച്ചിട്ടുള്ളത് എന്നതിനാൽ ഖതീഫ് മേഖലയിലേക്കും തിരിച്ചുമുള്ള പ്രവേശനവും ആഭ്യന്തര മന്ത്രാലയം താത്ക്കാലികമായി വിലക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa