Sunday, September 22, 2024
Top StoriesU A E

കൊറോണ വ്യാജ പ്രചാരണം: 3 വർഷം തടവും 30 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി യു എ ഇ അഭ്യന്തര മന്ത്രാലയം.

സൈബർ നിയമം അനുസരിച്ച് മൂന്ന് വർഷം തടവും 30 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്നാണ് യുഎഇ അഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുപ്പിച്ച് കാട്ടി ആശങ്ക പരത്തുന്നവരും ഇതോടെ കുടുങ്ങും.

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട പാശ്ചാത്തലത്തിലാണ് യുഎഇ യുടെ ഇടപെടൽ.

കൊറോണ ബാധിച്ചവരുടെയും അതിനോടനുബന്ധിച്ച വാർത്തകളും യുഎഇ ആരോഗ്യ മന്ത്രാലയം അപ്പപ്പോൾ പുറത്തുവിടുന്നുണ്ട്. അതുകൊണ്ട് സോഷ്യൽമീഡിയാ വ്യാജവാർത്തകളിൽ വഞ്ചിതരാവരുതെന്ന് മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q