സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടില്ല
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ടെന്ന പ്രചാരണം ബന്ധപ്പെട്ടവർ നിഷേധിച്ചു.
ജിദ്ദ, അബ്ഹ, ദമാം എയർപോർട്ടുകളുമായി ബന്ധപ്പെട്ടവരെല്ലാം എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെന്നും നിർത്തലാക്കിയതായ വാർത്ത തെറ്റാണെന്നും അറിയിച്ചു.
അതേ സമയം മാർച്ച് 15 ഞായറാഴ്ച മുതൽ എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തലാക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മുതൽ 14 ദിവസത്തേക്കാണു അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തൽ ചെയ്യുന്നത്. ഒഴിവാക്കാനാകാത്ത ചില സന്ദർഭങ്ങളിൽ മാത്രം സർവീസുകൾ നടത്തുന്നതിനു അനുമതിയുണ്ടാകും.
വിമാന സർവീസുകൾ നിർത്തൽ ചെയ്യുന്ന രണ്ടാഴ്ചയിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും, സൗദിയിൽ മടങ്ങിയെത്തിയയുടൻ ഐസൊലേഷനിലായവർക്കും അസാധാരണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa