Friday, September 27, 2024
Saudi ArabiaTop Stories

ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് ലെവി ഒഴിവാക്കി, ഉപയോഗിക്കാത്ത റീ എൻട്രിയും നീട്ടി നൽകും

റിയാദ്: സൗദിയിൽ ഇന്ന് മുതൽ ജൂണ് 30 വരെയുള്ള കാലയളവിൽ ഇഖാമ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് ലെവി ഒഴിവാക്കി നൽകുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍.

ഇതിന് പുറമെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഏർപ്പെടുത്തിയ നിയന്ദ്രങ്ങളിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നിരവധി കാര്യങ്ങളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.

റീ എൻട്രി വിസ സ്റ്റാമ്പ് ചെയ്തതിന് ശേഷം യാത്ര ചെയ്യാൻ കഴിയാത്തവർക്ക്, മൂന്ന് മാസത്തേക്ക് കൂടി റീ എൻട്രി പുതുക്കി നൽകും. ഇത് സ്പോണ്സർക്ക് നേരിട്ട് ചെയ്യാം.

സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും.

സക്കാത്ത്, മൂല്യവര്‍ധിത നികുതി എന്നിവ അടക്കാനും മൂന്നു മാസം സമയം നീട്ടി നല്‍കി. ഇതിനു പുറമെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ പാക്കേജടക്കം 120ബില്യന്‍ റിയാലിന്റെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു.

ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാനുള്ള സമയവും മൂന്ന് മാസത്തേക്ക് നീട്ടിനല്‍കിയിട്ടുണ്ട്. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ധനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q