Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ഭേദമായവർ കൂടുന്നു; മരണ സംഖ്യ 34 ആയി

റിയാദ്: സൗദിയിൽ കൊറോണ കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 2385 ആയതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

പുതുതായി 5 മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ്19 മരണം 34 ആയി ഉയർന്നിരിക്കുകയാണ്.

അതേ സമയം രോഗം ഭേദമായവരുടെ എണ്ണത്തിൽ ദിനം പ്രതിയുണ്ടാകുന്ന വർധനവ് ആശ്വാസം നൽകുന്നുണ്ട്. ഇത് വരെ 488 പേരാണു രോഗമുകതി നേടിയിട്ടുള്ളത്.

കോവിഡ്19 ബാധിച്ച സൗദികളുടെയും വിദേശികളുടെയും അനുപാതവും ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു. വൈറസ് ബാധിച്ചവരിൽ 47 ശതമാനമാണു സൗദികൾ. 53 ശതമാനം വിദേശികളാണ്.

വീടുകളിൽ നിന്ന് ഒരാൾ പുറത്തിറങ്ങുന്നതും നടക്കുന്നതും അയാളെ മാത്രമല്ല, മറിച്ച് മറ്റു ജനങ്ങളെ കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്ന് ഡോ:മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.

ഷോപ്പിംഗിനും മറ്റും പോകുന്നവരുടെ എണ്ണം 54 ശതമാനം കുറഞ്ഞിട്ടുണ്ട്. ഫാർമസി, ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവരുടെ എണ്ണം 24 ശതമാനവും ജോലി സ്ഥലത്തേക്ക് പോകുന്നവരുടെ എണ്ണം 45 ശതമാനമായും താമസ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ എണ്ണം 25 ശതമാനമായും കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ആഗോള തലത്തിൽ ഇത് വരെ 12,24,913 ആളുകൾക്ക് കോവിഡ്19 ബാധിച്ചിട്ടുണ്ട്. ഇതി 66,497 പേർ മരണപ്പെട്ടു. ഇതിൽ 2,53,821 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്