Sunday, April 20, 2025
Top StoriesU A E

താമസ വിസയുടെ കാലാവധി കഴിഞ്ഞാലും പിഴയില്ല: യുഎഇ

താമസവിസയുടെ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷാവസാനം വരെ പിഴ ഒഴിവാക്കുന്നതായി യുഎഇ മന്ത്രിസഭ തീരുമാനിച്ചു.

വീഡിയോ കോൺഫറൻസിലൂടെ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു തീരുമാനം.

കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ നാം ഒറ്റക്കെട്ടായി നേരിടുമെന്ന് ശെയ്ഖ് മുഹമ്മദ് പിന്നീട് ട്വീറ്റ് ചെയ്തു. പരസ്പര സഹകരണത്തിലൂടെ നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം തുടർന്നു.

കൊറോണ വ്യാപനം ചർച്ച ചെയ്ത യോഗത്തിൽ ആരോഗ്യ വിഭാഗത്തെ പിന്തുണക്കുന്നതിനുള്ള ഒട്ടേറെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും മാർഗനിർദ്ദേശങ്ങളും നൽകി.

സർക്കാറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പൗരന്മാരും താമസക്കാരും അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങണമെന്ന് സർക്കാർ അഭ്യാർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa