വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്
ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ മലയാളിക്ക് വൻ തുക നഷ്ട പരിഹാരം നൽകാൻ ദുബൈ അപ്പീൽ കോടതിയുടെ ഉത്തരവ്.
തൃശൂർ ചേലക്കര സ്വദേശി ലത്തീഫ് ഉമറിനാണു 20 ലക്ഷം ദിർഹം (ഏകദേശം 4 കോടി രൂപ ) നഷ്ട പരിഹാരം ലഭിക്കുക. തുക നൽകാൻ ഇൻഷൂറൻസ് കംബനിയോട് അപ്പീൽ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ജോലിക്ക് പോകുകയായിരുന്ന ലതീഫ് ദുബൈ ജബലലിയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ അപകടത്തിൽപ്പെട്ടത്.
സുഷുമ്നാ നാഡിക്ക് പരിക്കേറ്റ ലതീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടർന്ന് നാട്ടിലെത്തി തുടർ ചികിത്സ നടത്തുകയും ചെയ്യുകയായിരുന്നു.
ദുബൈയിലെ അഭിഭാഷകനും നോർക്ക ലീഗൽ കൺസൾട്ടൻ്റുമായ അഡ്വ:ഫെമിൻ പണിക്കശ്ശേരിയുടെ സഹായത്തോടെ ഇൻഷൂറൻസ് കംബനി, വാഹനമോടിച്ച ഡ്രൈവർ, വാഹനമുടമ എന്നിവരെ എതിർ കക്ഷികളാക്കി അപ്പീൽ കോടതിയിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണു വിധി.
നേരത്തെ കോടതിയുടെ നിർദ്ദേശപ്രകാരം ദുബൈയിൽ നിന്ന് ഒരു ഡോക്ടർ നേരിട്ട് ലതീഫിൻ്റെ അവസ്ഥ വിലയിരുത്താനെത്തുകയും ലത്തീഫിൻ്റെ ജീവിതം ദുരിതത്തിലായെന്ന് കോടതിക്ക് ബോധ്യമാകുകയും ചെയ്തിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധന കുടുംബമാണു ലതീഫിൻ്റേത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa